27 December Friday

നഗരമാലിന്യത്തിൽനിന്ന്‌ ജൈവവിപ്ലവം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ടൈറ്റാനിയത്തിലെ കൃഷിയിടത്തിൽ ഡ്രാഗൺ ഫ്രൂട്ട് ചെടികളെ പരിപാലിക്കുന്ന പി ഗിരീശൻ

 തിരുവനന്തപുരം

വ്യവസായ ഭൂമിയിൽ വിസ്മയക്കാഴ്ചയൊരുക്കി വിളഞ്ഞുനിൽക്കുന്ന ചുവപ്പൻ ഡ്രാ​ഗൺഫ്രൂട്ട്. ടൈറ്റാനിയം ഡയോക്സൈഡും പൊട്ടാസിയം ടൈറ്റാനേറ്റും മാത്രമല്ല മലേഷ്യൻ ഇറക്കുമതിയായ ‍ഡ്രാ​ഗൺഫ്രൂട്ടും ടൈറ്റാനിയത്തിന്റെ മണ്ണിൽ ഇടം നേടുകയാണ്. 
  കൃഷിവകുപ്പ്, ഹോർട്ടികൾച്ചർ മിഷൻ, ഹരിതകേരളം, നവകേരള മിഷൻ എന്നിവയുടെ സഹകരണത്തിലാണ് ട്രാവൻകൂർ ടൈറ്റാനിയം അ​ഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് സൊസൈറ്റി 15 ഏക്കറില്‍ കൃ-ഷി ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി തുടങ്ങിയതെങ്കിലും ആദ്യവർഷത്തിൽത്തന്നെ മികച്ച വിളവെടുക്കാൻ കഴിഞ്ഞു. ഒരുവർഷം മുമ്പ് നട്ട തൈകളിൽനിന്നുള്ള രണ്ടായിരം കിലോ ഡ്രാ​ഗൺ ഫ്രൂട്ട് കിലോയ്ക്ക് 200 രൂപയ്ക്കാണ് ഈ സീസണിൽ ടൈറ്റാനിയം വിറ്റത്. ടൈറ്റാനിയത്തിന്റെ ജൈവവിപ്ലവത്തിനൊപ്പം വിജയം പങ്കിടുന്നത് തിരുവനന്തപുരം കോർപറേഷന്റെ മാലിന്യസംസ്കരണവുമാണ്. 
2021ൽ ആണ് ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഇരുപതേക്കറിൽ ജൈവരീതിയിൽ കൃഷി ആരംഭിക്കാൻ തീരുമാനിച്ചത്. കടൽത്തീരത്തെ പൂഴിമണലിൽ കൃഷി ചെയ്യുകയെന്ന ദൗത്യമേറ്റെടുത്ത സംഘം കൃഷിവകുപ്പിനെയും കോർപറേഷനെയുമാണ് സമീപിച്ചത്. കോർപറേഷന്റെ കിച്ചൺബിൻ, എയറോബിക് കമ്പോസ്റ്റ് എന്നിവയിലെ മാലിന്യമാണ് ഈ വളക്കൂറുള്ള മണ്ണിന്റെ രഹസ്യക്കൂട്ട്. നൂറു ലോഡോളം ജൈവമാലിന്യ കമ്പോസ്റ്റാണ് മൂന്നുവർഷത്തിനിടെ ഇവിടെയിറക്കിയത്. കള്ളിമുൾച്ചെടി വിഭാ​ഗത്തിൽപ്പെടുന്ന ഡ്രാ​ഗൺഫ്രൂട്ട് വിളവെടുപ്പ് വർഷത്തിൽ രണ്ടു സീസണായിട്ടാണ്ന ടക്കുന്നത്. ഒരുദിവസം 300 കിലോ ലഭിക്കുന്നുണ്ട്. കൃഷിരീതിയും എളുപ്പമാണെന്ന്‌ ട്രാവൻകൂർ‌ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിലെ പ്രൊസസ് ഓപ്പറേഷൻ പി ​ഗിരീഷൻ പറയുന്നു. 
പഴത്തെക്കൂടാതെ 250 തൈകളും ടൈറ്റാനിയത്തിൽനിന്ന് വിറ്റിട്ടുണ്ട്. ഹോർട്ടികൾച്ചർ മിഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടരയേക്കറിൽ മൂവായിരം തൈ കൃഷി ആരംഭിച്ചത്. 
പൂർണമായും ജൈവരീതിയിലാണ് കൃഷി. ഡ്രാ​ഗൺ ഫ്രൂട്ടിന് പുറമെ ജൈവ പച്ചക്കറിക്കൃഷിയിലും ടൈറ്റാനിയം വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. 
അവസാനിച്ചു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top