17 September Tuesday

സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ 
മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സമ​ഗ്ര ശിക്ഷ കേരളം സംസ്ഥാന ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെആർടിഎ) ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു.
 കെആർടിഎ ജില്ലാ പ്രസിഡന്റ് കെ സിന്ധു അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സബിത എം ബഷീർ, സെക്രട്ടറി എസ് രജനി, സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം ഷൈമ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയം​ഗം ബി എം ശ്രീലത എന്നിവർ സംസാരിച്ചു. കേന്ദ്ര അവഗണന അവസാനിപ്പിക്കുക, സുപ്രീംകോടതി വിധി അനുസരിച്ച് തസ്തിക നിർണയിച്ച് സ്ഥിരനിയമനം നടത്തുക, ശമ്പള വർധന, ടി എ വർധന, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പ്രതിദിന ടി എ വർധിപ്പിക്കുക, സ്ഥലംമാറ്റത്തിന് മാനദണ്ഡം നിശ്ചയിക്കുക തുടങ്ങിയ വയായിരുന്നു ആവശ്യങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top