തിരുവനന്തപുരം
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ അതിക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിൽ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നോർത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രതിഷേധിച്ചു.
കേന്ദ്ര കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ വനിതാ കമ്മിറ്റി സംസ്ഥാന ജോയിന്റ് കൺവീനർ മിനിമോൾ ഉദ്ഘാടനംചെയ്തു. ജില്ലാ വനിതാ കൺവീനർ സ്മിത എസ് നായർ അധ്യക്ഷയായി.
സംസ്ഥാന കമ്മിറ്റി അംഗം ഹംസത്ത്, നോർത്ത് ജില്ലാ സെക്രട്ടറി എം ആർ മനുഷ്, യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജി ആർ ഹേമന്ത്, ജില്ലാ പ്രസിഡന്റ് പി എസ് അജയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ കെ ആർ ജിതിൻ, എസ് എൻ ഷൈൻ, പി എസ് പ്രശോഭ, നീനു ഗോപിനി എന്നിവരും സംസാരിച്ചു.
ജില്ലയിലെ വിവിധ ബ്രാഞ്ച് മേഖലകളിൽ വനിതകളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..