23 December Monday

കഴക്കൂട്ടത്ത്‌ 11 കളിക്കളത്തിന്റെ 
നിർമാണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കളിക്കളങ്ങളുടെ നിർമാണ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കുന്നു. 
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സമീപം

കഴക്കൂട്ടം
കേരളത്തിലെ പുതിയ തലമുറയ്‌ക്ക് കായികക്ഷമത ഉറപ്പാക്കാനുള്ള കളിക്കളങ്ങളുണ്ടാകണമെന്നും എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കണമെന്നതുമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിൽ പത്തുകോടി രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന 11 കളിക്കളത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 
സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യവികസനത്തിനായി 2000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്‌. പ്രാദേശിക കളിക്കളങ്ങളുടെ വികസനത്തിനായി ഇത്രയും തുക ചെലവഴിച്ച മറ്റൊരു സർക്കാരില്ല. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം 464 പുതിയ കളിക്കളമാണ്‌ സർക്കാർ നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. 
നഗരസഭ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ മേടയിൽ വിക്രമൻ, കൗൺസിലർമാരായ എൽ എസ് കവിത, ജിഷ ജോൺ, എസ് ശ്രീദേവി, പി വിഷ്‌ണുരാജ്‌,പി കെ അനിൽകുമാർ, ഫാ. ബിനു അലക്‌സ്‌ തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top