തിരുവനന്തപുരം
ലോക അർബുദരോഗികളുടെ ക്ഷേമദിനത്തോട് അനുബന്ധിച്ച് ഈഞ്ചയ്‌ക്കൽ എസ്‌പി മെഡിഫോർട്ടിൽ ആരംഭിച്ച ആധുനിക അർബുദ ചികിത്സാകേന്ദ്രത്തിന്റെയും അർബുദരോഗത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയായ ‘യെസ് വീ കാനി’ന്റെയും ഉദ്ഘാടനം ശരി തരൂർ എംപി നിർവഹിച്ചു. ഓങ്കോളജി വിഭാഗം ഡോക്ടർമാരായ കെ ചന്ദ്രമോഹൻ, ഡോ. ബോബൻ തോമസ് എന്നിവർ സംസാരിച്ചു.
ചികിത്സാരംഗത്ത് സ്മാർട്ട് ടെക്‌നോളജി ഒരുക്കുന്നതിലൂടെ ആധുനിക അർബുദചികിത്സയ്‌ക്ക് വേണ്ടുന്ന സൗകര്യങ്ങളും തിരുവനന്തപുരത്ത് ഒരുക്കുകയാണ് എസ്‌പി ഫോർട്ട് ഹെൽത്ത് കെയറിനു കീഴിലുള്ള എസ്‌പി മെഡിഫോർട്ട് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ഡോ. എസ് പി അശോകൻ പറഞ്ഞു. അർബുദത്തെ തോൽപ്പിച്ച 25 അതിജീവിതർ അനുഭവം പങ്കുവച്ചു. എസ്‌പി മെഡിഫോർട്ട് ജോയിന്റ് ചെയർമാൻ എസ് പി സുബ്രഹ്മണ്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. അതിദ്യ, അദ്വൈത് എ ബാല, ഡോ. അജയ് ശശിധർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..