23 December Monday

ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ശ്രീനാരായണ ഗുരുവിന്റെ 97–-ാ-മത് മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും ശിവഗിരിയിൽ മന്ത്രി കെ രാജൻ 
ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല 
ശ്രീനാരായണ ഗുരുദേവന്റെ 97–--ാമത് മഹാസമാധി ദിനം നാടെങ്ങും ആചരിച്ചു. ശിവഗിരിയിൽ സമ്മേളനവും ഉപവാസ യജ്ഞവും മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിയ വ്യക്തിത്വമാണ് ഗുരുവെന്ന് 
മന്ത്രി പറഞ്ഞു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ശശി തരൂർ എംപി മുഖ്യപ്രഭാഷണം നടത്തി. സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, വി ജോയി എംഎൽഎ,  നഗരസഭാ ചെയർമാൻ കെ എം ലാജി, വർക്കല കഹാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, സത്യൻ പന്തത്തല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു. ചെമ്പഴന്തിയിൽ ദിനാചരണ സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സ്വാമി അഭയാനന്ദ, ഡെപ്യൂട്ടി സ്പീക്കർ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഡി സുരേഷ് കുമാർ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, ഡോ. ബി അർജുനൻ, ഷൈജു പവിത്രൻ, അനീഷ് ചെമ്പഴന്തി തുടങ്ങിയവർ സംസാരിച്ചു.
വെള്ളയമ്പലത്തെ ശ്രീ നാരായണഗുരു പാർക്കിൽ മന്ത്രി ഒ കേളുവിന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി.അഡ്വ എ സമ്പത്ത്‌,എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ ബി സതീഷ്‌ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top