26 December Thursday

കായികതാരങ്ങളെയും കോച്ചിനെയും ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

ഒ എസ് അംബിക എംഎൽഎ പെൻകാക് സിലാറ്റ് മത്സരത്തിൽ കേരളത്തിനായി മത്സരിക്കുന്ന കായിക താരങ്ങളോടൊപ്പം

ആറ്റിങ്ങൽ
37–-ാമത് ദേശീയ ഗെയിംസിൽ പെൻകാക് സിലാറ്റ് മത്സരത്തിൽ കേരളത്തിനായി മത്സരിക്കുന്ന താരങ്ങളെയും കോച്ചിനെയും ഒ എസ് അംബിക എംഎൽഎ ആദരിച്ചു. ആറ്റിങ്ങൽ കുന്നുവാരം പെൻകാക് സിലാറ്റ് ക്ലബ്ബിലെ ദേശീയ ​ഗെയിംസ് ക്യാമ്പിലെത്തിയാണ് കായികതാരങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചത്.
കോഴിക്കോട്ട് നിന്നുള്ള കെ വിഷ്ണു, ആതിര കോട്ടയത്തു നിന്നുള്ള ശ്രീജിത, ആൻ ആറ്റിങ്ങലിൽനിന്നുള്ള അൽ ഷിഫ്ന ശിഹാബ് എന്നീ താരങ്ങളെയും കോച്ച് എസ് കെ ഷാജിനെയുമാണ് ആദരിച്ചത്. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ വി സമ്പത്ത്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം എസ് ജോയി എന്നിവരും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top