03 December Tuesday

ബ്ലോക്ക് ക്ഷീരസംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

ചിറയിൻകീഴ് ബ്ലോക്ക് ക്ഷീരസംഗമം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻകീഴ്
ചിറയിൻകീഴ് ബ്ലോക്ക്  ക്ഷീരസംഗമം മേൽ കടയ്ക്കാവൂർ എൽപിഎസിൽ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. വി ശശി എംഎൽഎ അധ്യക്ഷനായി. 
 സ്വാഗതസംഘം ചെയർമാൻ പഞ്ചമം സുരേഷ് പതാക ഉയർത്തി. കന്നുകാലി പ്രദർശനം ചിറയിൻകീഴ്പഞ്ചായത്ത് പ്രസിഡന്റ് പി മുരളിയും  ക്ഷീരവികസന സെമിനാർ ബ്ലോക്ക് പ്രസിഡന്റ് പി സി ജയശ്രീയും ഉദ്ഘാടനംചെയ്തു. യുവ കർഷകരെ ആദരിക്കലും  റിവോൾവിങ് ഫണ്ട് വിതരണവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാബീഗം നിർവഹിച്ചു. മികച്ച കർഷകർക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷും കലാമത്സര വിജയികൾക്കുള്ള സമ്മാനം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് ഫിറോസ് ലാലും വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് ഷീല, ആർ രജിത, എം ലാലിജ, ആർ സരിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കവിത സന്തോഷ്, പി മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, കെ മോഹനൻ, പി കരുണാകരൻ നായർ, ജി ശ്രീകല, ജയ ശീരാമൻ, പി അജിത, ആർ പി നന്ദുരാജ്, മനോജ് ബി ഇടമന ,ക്ഷീരവികസന ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ സംസാരിച്ചു. മേൽ കടയ്ക്കാവൂർ ക്ഷീര സഹകരണസംഘത്തിന്റെ ആതിഥേയത്വത്തിലാണ് ക്ഷീരസംഗമം സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top