തിരുവനന്തപുരം
പാവപ്പെട്ട ഗ്രാമീണരെ കള്ളക്കേസിൽ കുടുക്കുകയും നിഷ്‌ഠുരമായി ആക്രമിക്കുകയും ചെയ്‌ത ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള പതിറ്റാണ്ടുകളുടെ നിയമപോരാട്ട വിജയം രാജ്യമെങ്ങും സ്‌ത്രികൾ ആഘോഷമാക്കി.
തമിഴ്നാട്ടിലെ ധർമപുരി വാച്ചാത്തി ഗ്രാമത്തിൽ 1992 ജൂൺ 20ന് പൊലീസും, വനം, റവന്യു ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ കൂട്ടബലാത്സംഗത്തിനും അതിക്രമങ്ങൾക്കും ഇരയായവരെ സംരക്ഷിക്കുന്നതിന് അഖിലേന്ത്യ കിസാൻസഭയും തമിഴ്നാട് ട്രൈബൽ സംഘവും ചേർന്ന് നടത്തിയ പതിറ്റാണ്ടുകൾ നീണ്ട ത്യാഗോജ്വല സമരങ്ങളുടെയും നിയമപോരാട്ടത്തിന്റെയും വിജയമാണ് രാജ്യത്താകെ ശനിയാഴ്‌ച വാച്ചാത്തിസമര വിജയദിനമായി അഖിലേന്ത്യ കിസാൻസഭാ നേതൃത്വത്തിൽ കർഷക സ്‌ത്രീകൾ ആഘോഷിച്ചത്.
സംസ്ഥാനത്ത് കർഷകസംഘം നേതൃത്വത്തിൽ ജില്ല, ഏരിയ കേന്ദ്രങ്ങളിൽ വിജയദിനം ആഘോഷിച്ചു. തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ കെ ഷൈലജ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വിജയാഹ്ലാദമായി ആകാശത്തേക്ക് ബലൂൺ പറത്തിയായിരുന്നു ഉദ്‌ഘാടനം. അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ അധ്യക്ഷയായി. കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, ജില്ലാ പ്രസിഡന്റ് വി എസ് പത്‌മകുമാർ, സെക്രട്ടറി കെ സി വിക്രമൻ, മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, മായാദേവി എന്നിവർ സംസാരിച്ചു.
വർക്കല
കർഷക സംഘം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാച്ചാത്തി സമര വിജയദിന കൂട്ടായ്മ സംഘടിപ്പിച്ചു. വർക്കല മൈതാനത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ വി പ്രിയദർശിനി ഉദ്ഘാടനംചെയ്തു. ജെ മീനാംബിക അധ്യക്ഷയായി. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി ബീന, ജി കുഞ്ഞ്മോൾ, ആവണി എന്നിവർ സംസാരിച്ചു.
ആറ്റിങ്ങൽ
കർഷക സംഘം ആറ്റങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക വനിതകൾ വച്ചാത്തി വിജയ ദിനാചരണം നടത്തി. ശാർക്കര ജങ്‌ഷനിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം എസ് സിന്ധു ഉദ്ഘാടനംചെയ്തു. കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷയായി. രജനി, ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് ലെനിൻ, കർഷക സംഘം ഏരിയ സെക്രട്ടറി സി ദേവരാജൻ, പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, ശ്രീകല, പി മണികണ്ഠൻ, രാധിക പ്രദീപ്, സിന്ധു, വീണ, കെ മോഹനൻ, സുധീന്ദ്രൻ എന്നിവർ സംസാരിച്ചു.
കിളിമാനൂർ
കർഷകസംഘം കിളിമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവഴന്നൂരിൽ വാച്ചാത്തി വിജയസദസ്സ് സംഘടിപ്പിച്ചു. സദസ്സ് കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ബിജുമോൾ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് സുനിത അധ്യക്ഷയായി. കർഷകസംഘം ഏരിയ സെക്രട്ടറി വി വിനു, കെ വിജയൻ, കൃഷ്ണൻ പോറ്റി എസ് മധുസൂദനക്കുറുപ്പ് എന്നിവർ സംസാരിച്ചു.
മംഗലപുരം
കർഷകസംഘം മംഗലപുരം ഏരിയ കമ്മിറ്റി പോത്തൻകോട്ട് സംഘടിപ്പിച്ച വാച്ചാത്തി സമരവിജയദിനം ഏരിയ വൈസ് പ്രസിഡന്റ് ഷിബില സക്കീർ ഉദ്ഘാടനംചെയ്തു. എസ് നസീമ അധ്യക്ഷയായി. ബിന്ദു സന്തോഷ്, ബിന്ദു സത്യൻ, എം ജലീൽ, അഡ്വ. യാസിർ, കവിരാജൻ എന്നിവർ സംസാരിച്ചു.
വെഞ്ഞാറമൂട്
കർഷകസംഘം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കർഷകരുടെ റാലിയും വിജയദിന സദസ്സും വാമനപുരത്ത് നടന്നു. വാമനപുരം പഞ്ചയത്ത് പ്രസിഡന്റ് ജി ഒ ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. വി എസ് ആതിര അധ്യക്ഷയായി. ബിന്ദു പാങ്ങോട്, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..