23 December Monday

പോങ്ങനാട് കവലയിൽ 9 പേർക്ക് തെരുവുനായയുടെ കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

പോങ്ങനാട് കവലയിൽ നായകൾക്ക് പേവിഷ പ്രതിരോധ മരുന്ന് നൽകുന്നു

കിളിമാനൂർ
പോങ്ങനാട് കവലയിൽ വിദ്യാർഥിയുൾപ്പെടെ ഒമ്പതു പേർക്ക് തെരുവുനായയുടെ കടിയേറ്റു. വളർത്തുമൃഗങ്ങൾക്കും മറ്റ് തെരുവുനായകൾക്കും കടിയേറ്റിട്ടുണ്ട്. വ്യാഴം രാവിലെ 6.30നാണ് സംഭവം. കല്ലമ്പലം റോഡിൽനിന്നു വന്ന നായ ഈ സമയം റോഡിലുണ്ടായിരുന്നവർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. 
ജങ്ഷന് കുറച്ചകലെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വാവറഴികത്തു വീട്ടിൽ ശ്യാമള (53)യെ ഗേറ്റിനുള്ളിൽ കടന്നാണ് കടിച്ചത്. ട്യൂഷന് പോകാനായി ജങ്ഷനിൽ ബസ് കാത്തുനിന്ന ദേവകൃഷ്ണ (13) കീഴ്പേരൂർ, സുരേഷ് (50) തകരപ്പറമ്പ്, അൻവർ, ജാഫർ (70) പേരൂർ, പോങ്ങനാട് സ്വദേശികളായ ശ്രീരഞ്ജൻ(70), കൃഷ്ണൻകുട്ടി ചെട്ടിയാർ (86),  ഭാസ്‌കരൻ (65), ഉദയവർമ (57) എന്നിവർക്കാണ് കടിയേറ്റത്. ജാഫറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രം, പാരിപ്പള്ളി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സതേടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top