22 December Sunday

ടൂറിസ്റ്റ്‌ കേന്ദ്രമാകാൻ ഇനി റാവിസ് പാലസും

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

റാവിസ് പാലസ് എൻ കെ പ്രേമചന്ദ്രൻ എംപിയും എം മുകേഷ്‌ എംഎൽഎയും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം
കേരളത്തിലേക്കുള്ള സഞ്ചാരികളുടെ യാത്രാനുഭവത്തിന് പുതിയ മാനം നൽകാൻ സജ്ജമായ റാവിസ് പാലസിന്റെ ഉദ്‌ഘാടനംനടത്തി. എൻ കെ പ്രേമചന്ദ്രൻ എംപിയും എം മുകേഷ്‌ എംഎൽഎയും ചേർന്ന്‌ ഉദ്‌ഘാടനംചെയ്‌തു. 
ലീല റാവിസിനു​ സമീപമായി അഷ്ടമുടിക്കായലിലാണ്‌ പുനഃസ്ഥാപിച്ച  പാലസ് ഒരുക്കിയിരിക്കുന്നത്‌​. 1911ൽ പണികഴിപ്പിച്ച പാലസ്​ ഡച്ച്, പോർച്ചുഗീസ് അനുഭവംകൂടി ഉറപ്പാക്കുന്നതും കേരളത്തിന്റെ പ്രാദേശിക പാരമ്പര്യങ്ങൾ വിളിച്ചോതുന്നതുമാണ്​. തടിയിലുള്ള ഇന്റീരിയർ മുതൽ നിർമാണരീതിവരെ സാംസ്കാരികത്തനിമ പ്രകടമാക്കുന്നു. 113 വർഷത്തെ ചരിത്രമുള്ള വാസ്തുവിദ്യാവിസ്മയവും പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും ഉൾപ്പെടുന്ന പാലസാണ്​ സഞ്ചാരികൾക്കായി സമർപ്പിച്ചത്​. അഷ്ടമുടിക്കായലിലൂടെയുള്ള ബോട്ട് സവാരി, റോഡ്​മാർഗം, ഹെലികോപ്​ടർ എന്നിവ മുഖേന ഇവിടേക്ക്‌ എത്തിച്ചേരാം. കലക്ടർ എൻ ദേവിദാസ്, മേയർ പ്രസന്ന ഏണസ്റ്റ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ജോസ് പ്രദീപ്, രാജു കണ്ണമ്പുഴ, സുഭാഷ് ഘോഷ്, സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top