23 December Monday

ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപോലീത്തയ്ക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

മോറൻ മോർ സാമുവേൽ തിയോഫിലിയസ് മെത്രോപോലീത്തയ്ക്ക് നൽകിയ സ്വീകരണം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജോൺ വില്യം, ബസേലിയോസ് കാർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ,കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ആന്റണി രാജു എംഎൽഎ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി ജി ആർ അനിൽ, സിറിൽ മാർ ബസേലിയോസ് എന്നിവർ സമീപം

തിരുവനന്തപുരം
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷനായി ചുമതലയേറ്റ മോറാൻ മോർ ഡോ. സാമുവൽ തെയോഫിലോസ് മെത്രാപോലീത്തയ്ക്ക് സ്വീകരണം നൽകി. മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന അനുമോദന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അധ്യക്ഷനായി. 
മന്ത്രിമാരായ ജി ആർ അനിൽ, കെ ബി ഗണേഷ് കുമാർ, എംഎൽഎമാരായ കടകംപളളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, ആന്റണി രാജു, ചാണ്ടി ഉമ്മൻ, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ യൂലീയോസ് മെത്രാപോലീത്ത, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, തൊഴിയൂർസഭ മെത്രാപോലീത്ത സിറിൽ മാർ ബസേലിയോസ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പി ജോൺ വില്യം, ബിഎഫ്എം ചർച്ച് ബിഷപ്‌ അഡ്വ. സെൽവദാസ് പ്രമോദ്, ബിഷപ്‌ ഓസ്റ്റിൻ എം എ പോൾ, ബിഷപ്‌ മോഹൻ മാനുവൽ, ബിലീവേഴ്‌സ് ചർച്ച് തിരുവനന്തപുരം അതിരൂപതാ അധ്യക്ഷൻ ബിഷപ്‌ മാത്യൂസ് മോർ സിൽവാനിയോസ്, ഷെവലിയാർ കോശി, ആനാവൂർ നാഗപ്പൻ, ജോജി പനച്ചുമൂട്ടിൽ, ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ്‌ സെബാസ്റ്റ്യൻ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാ. സിജോ പന്തപ്പളളി  തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top