23 December Monday

ഡോ. വല്യത്താന് ഗുരുദക്ഷിണയായി 
ശസ്‌ത്രക്രിയ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

രോഗിക്ക് മാറ്റിവയ്ക്കാനായി ഹൃദയം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചപ്പോൾ

തിരുവനന്തപുരം 

ആദ്യ ഹൃദയവാൽവ് മാറ്റിവയ്ക്കലിന്‌ നേതൃത്വം നൽകിയ ഡോ. വല്യത്താന് ഗുരുദക്ഷിണയായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിജയം. തൃശൂർ ചാവക്കാട് സ്വദേശിയായ 14കാരിക്കാണ്‌ ഹൃദയം മാറ്റിവച്ചത്. ഹൃദയവാൽവിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്‌ മരണംവരെ ഡോ. വല്യത്താന്റെ മാർഗനിർദേശങ്ങൾ ലഭിച്ചിരുന്നു. കാർഡിയോളജി വിഭാഗം മേധാവി വിവേക് പിള്ള, പീഡിയാട്രിക് കാർഡിയാക് സർജൻ ബൈജുധരൻ, ഡോ. സൗമ്യ രമണൻ എന്നിവർ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകി. സ്ഥാപനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാകും ശസ്‌ത്രക്രിയ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top