തിരുവനന്തപുരം
ജില്ലാ കലക്ടറായി അനുകുമാരി ചുമതലയേറ്റു. മുന്‍ കലക്ടര്‍ ജെറോമിക് ജോർജ് ചുമതല കൈമാറി. ജില്ലയിൽ നടക്കുന്ന സർക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് കലക്ടർ അനുകുമാരി പറഞ്ഞു.
വിദ്യാഭ്യാസം, സാമൂഹ്യനീതി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെയും വികസന പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകുമെന്നും അവർ പറഞ്ഞു.
സംസ്ഥാന ഐടി മിഷൻ ഡയറക്‌ടറായിരുന്നു അനുകുമാരി.
2018 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ് ഹരിയാന സ്വദേശിനി അനുകുമാരി. തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തലശേരി സബ് കലക്ടറായും 2022ൽ തിരുവനന്തപുരം ജില്ലാ വികസന കമീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ഫിസിക്‌സ് വിഷയത്തിൽ ബിരുദവും നാഗ്പുർ ഐഎംടിയിൽനിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ എംബിഎയും നേടിയിട്ടുണ്ട്.
ഡൽഹി സ്വദേശി വരുൺ ദഹിയയാണ് ഭർത്താവ്. ഏകമകൻ വിയാൻ ദഹിയ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..