22 December Sunday

അമരവിളയിൽ‌ എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉ‌യരും

സ്വന്തം ലേഖകൻUpdated: Tuesday Jul 23, 2024

അമരവിള എക്സൈസ് റെയ്ഞ്ച് ഓഫീസ് ശിലാസ്ഥാപനം മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു

പാറശാല 
അമരവിള എക്‌സൈസ് റേഞ്ച് ഓഫീസിന്‌ പുതിയ കെട്ടിടമുയരുന്നു. 1.3 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്‌ മന്ത്രി എം ബി രാജേഷ് കല്ലിട്ടു. എക്‌സൈസ് വകുപ്പിനെ ആധുനികവൽക്കരിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. 
എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനമടക്കം തടയേണ്ടതുണ്ട്. ഇത്തരം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും വലിയ ആക്രമണങ്ങളെ സേന നേരിടേണ്ടി വരുന്നുണ്ടെങ്കിലും അർപ്പണ മനോഭാവത്തോടെയാണ് ഉദ്യോഗസ്ഥർ ദൗത്യം നിറവേറ്റുന്നത്. 
കൗൺസലിങ്‌, പുനരധിവാസം, ആവശ്യമായ ചികിത്സ നിർദേശങ്ങളടക്കം നൽകുന്ന എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി രാജ്യത്തിന് തന്നെമാതൃകയാണെന്നും മന്ത്രി പറഞ്ഞു.കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. എക്‌സൈസ് കമീഷണർ മഹിപാൽ യാദവ്, നഗരസഭാ അധ്യക്ഷൻ പി കെ രാജ്മോഹൻ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്‌ എൻജിനിയർ എം ജി ലൈജു, കല, കെ സുരേഷ്, ടി സജുകുമാർ, ഡി ബാലചന്ദ്രൻ, ആർ മോഹൻകുമാർ, എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top