22 December Sunday

ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണവും 
ബോധവൽക്കരണ സെമിനാറും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണം കേന്ദ്ര കമ്മിറ്റി അംഗം ടി എൻ സീമ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണവും ആരോഗ്യ ബോധവൽക്കരണ സെമിനാറും നടത്തി. കാട്ടായിക്കോണം വി ശ്രീധർ സ്മാരക ഹാളിൽ സംഘടിപ്പിച്ച അനുസ്മരണം മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീവിതശൈലീ രോഗങ്ങളും സ്ത്രീകളും എന്ന വിഷയത്തിൽ ഡോ. സി എസ് ദിവ്യ ബോധവൽക്കരണ ക്ലാസെടുത്തു. 
അസോസിയേഷൻ  ജില്ലാ പ്രസിഡന്റ് ശകുന്തളകുമാരി അധ്യക്ഷയായി. കേന്ദ്രകമ്മിറ്റി അംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ് പുഷ്പലത, അഡ്വ. ഷൈലജ ബീഗം, ബി അമ്പിളി, ബിന്ദു ഹരിദാസ്, ജില്ലാ സെക്രട്ടറി അഡ്വ. ശ്രീജ ഷൈജുദേവ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top