17 September Tuesday

പത്മനാഭസ്വാമി ക്ഷേത്രത്തിൽ 
ചന്ദനത്തൈ നട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടാനുള്ള ചന്ദനത്തൈകൾ വനം വിജിലൻസ്‌ വിഭാഗം അഡീ. പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ
എൽ ചന്ദ്രശേഖർ ക്ഷേത്രഭരണസമിതി അംഗം ആദിത്യവർമയ്‌ക്ക് നൽകുന്നു

തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രമുറ്റത്ത്‌ തണലാകാൻ മറയൂർ ചന്ദനത്തൈകൾ നട്ടുപിടിപ്പിച്ചു. കിഴക്ക്‌, തെക്ക്‌ മുറ്റങ്ങളിലായി 10 തൈകളാണ് നട്ടത്. പരാന്നഭോജിയായതിനാൽ പത്ത് നെല്ലി മരത്തൈകളും ഇവയ്‌ക്കരികിൽ നട്ടിട്ടുണ്ട്‌. 
ഒരു ചന്ദനമരം നട്ട് 30 വർഷത്തിനുശേഷമേ അതിൽനിന്ന്‌ 25 ശതമാനം കാതലെങ്കിലും ലഭിക്കുകയുള്ളൂ. പൂർണ വളർച്ചയെത്തിയ മരത്തിന്റെ ആയുസ്സ് 120 വർഷമാണ്. ക്ഷേത്രത്തിൽ നിത്യ ആവശ്യങ്ങൾക്കുള്ള ചന്ദനം പൊതുലേലത്തിലൂടെ മറയൂർ വന ഡിവിഷനിൽനിന്നാണ് വാങ്ങുന്നത്. ക്ഷേത്രത്തിൽ നടാനുള്ള മേൽത്തരം ചന്ദനത്തൈകളും മറയൂർ ഡിവിഷനിൽനിന്ന്‌ ഡിഎഫ്ഒ എം ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് എത്തിച്ചത്. കിഴക്കേനടയിൽ നടന്ന ചടങ്ങിൽ വനം വിജിലൻസ്‌ വിഭാഗം അഡീ. പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ എൽ ചന്ദ്രശേഖർ ക്ഷേത്രഭരണസമിതി അംഗം ആദിത്യവർമയ്‌ക്ക് തൈകൾ കൈമാറി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി പി പ്രമോദ്, ക്ഷേത്ര ഭരണസമിതി അംഗം തുളസിഭാസ്‌കർ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ്,-- ക്ഷേത്രം മാനേജർ ബി ശ്രീകുമാർ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top