തിരുവനന്തപുരം
വിനോദസഞ്ചാര ഭൂപടത്തിലെ തിളങ്ങുന്ന നക്ഷത്രമായ കോവളത്തിന് മാറ്റുകൂട്ടാൻ മാലിന്യനിർമാർജന പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ്. സമഗ്ര മാലിന്യ നിർമാർജനത്തിനായി "കോവളം ടൂറിസം സോൺ വെയ്സ്റ്റ് മാനേജ്‌മെന്റ് പ്രോഗ്രാമിന്' 41. 8 ലക്ഷം രൂപയ്‌ക്ക് ഭരണാനുമതിയായി.
കോവളവും അതിനോടുചേർന്നുള്ള ബീച്ചുകളും നവീകരിച്ച് തീരസംരക്ഷണം ഉറപ്പുവരുത്തുന്നതിന് അടുത്തിടെ അനുവദിച്ച 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് പുറമേയാണ് കോവളത്തെ കൂടുതൽ മനോഹരമാക്കാൻ സർക്കാരിന്റെ കരുതൽ. കേരളത്തിലെ വിനോദസഞ്ചാര മേഖലയ്‌ക്ക് ലോകമാകെ പ്രചാരം നൽകുന്നതിൽ നിർണായ പങ്കുവഹിക്കുന്ന കോവളത്തെ എല്ലാ അർഥത്തിലും ആകർഷകമാക്കുകയാണ് ലക്ഷ്യം.
ഇരു പദ്ധതിയുടെയും പൂർത്തീകരണത്തോടെ രാജ്യത്ത് ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ബീച്ചിനെ തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
വിനോദസഞ്ചാര വകുപ്പിന്റെ നിരീക്ഷണത്തിലാണ് മാലിന്യ നിർമാർജന പദ്ധതി നടപ്പാക്കുക. വിഴിഞ്ഞം പഞ്ചായത്തുമായി ചേർന്ന് നടക്കുന്ന പദ്ധതിയുടെ തുടര്‍ച്ചയാണിത്.
എക്കോ പ്രസർവ് ഏജൻസിക്കാണ് പദ്ധതിനിർവഹണത്തിനുള്ള ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..