തിരുവനന്തപുരം
കോൺഗ്രസ് ഭരണത്തിനുകീഴിൽ അഴിമതിക്ക് കുപ്രസിദ്ധിനേടിയ മാരായമുട്ടം സർവീസ് സഹകരണബാങ്കിനു കീഴിലെ മെഡിക്കൽ സ്‌റ്റോറിലും തട്ടിപ്പ്. ബാങ്കിന് അനുവദിച്ച നീതി മെഡിക്കൽ സ്‌റ്റോറിന്റെ ട്രേഡിങ് അക്കൗണ്ട്, സ്‌റ്റോക്ക് എന്നിവയിൽ കൃത്രിമം കാണിച്ച് 3.85 ലക്ഷം രൂപ തട്ടിയെടുത്തതായി സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) പരിശോധനയിൽ കണ്ടെത്തി. തുടർന്ന് 13പേരെ പ്രതികളാക്കി പൊലീസിൽ പരാതി നൽകി. ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് എം എസ് പാർവതി ഉൾപ്പെടെയുള്ളവർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. 2023–-23 സാമ്പത്തിക വർഷത്തിൽ 3.85 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. സെയിൽസ് ജീവനക്കാർ, ഫാർമസിസ്‌റ്റ് ഉൾപ്പെടെയുള്ളവരും പ്രതികളാണ്.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് അനിൽ, മകൾ പാർവതി എന്നിവരുടെ ഭരണത്തിനുകീഴിൽ 66.52 കോടിയോളം രൂപയുടെ വെട്ടിപ്പ് ബാങ്കിൽ നടത്തിയതായി കണ്ടെത്തിയിരുന്നു. നീതി സ്‌റ്റോർ തട്ടിപ്പിൽ അനിലിന്റെ മരുമകൾ ശരണ്യ വാര്യരും പ്രതിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..