23 December Monday

പെരിങ്ങമ്മലയിൽ ഷൈന ദിൽഷാദ് 
വൈസ് പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

പെരിങ്ങമ്മല പഞ്ചായത്തിൽ വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന്‌ എൽഡിഎഫ്‌ നടത്തിയ ആഹ്ലാദ പ്രകടനം

പാലോട്
പെരിങ്ങമ്മല പഞ്ചായത്തിൽ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനവും എൽഡിഎഫിന്‌. വെള്ളിയാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ ദൈവപ്പുര വാർഡംഗമായ സിപിഐ എം പ്രതിനിധി ഷൈന ദിൽഷാദിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. നേരത്തേ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ കോൺഗ്രസ് അംഗം ഗീത പ്രജി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ഇവരുൾപ്പെടെ വോട്ടെടുപ്പിന്‌ ഹാജരായില്ല. 
മൂന്ന്‌ കോൺഗ്രസ്‌ അംഗങ്ങൾ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ്‌ പെരിങ്ങമ്മലയിൽ എൽഡിഎഫ്‌ ഭരണം പിടിച്ചത്‌. പ്രസിഡന്റായി സിപിഐ എമ്മിലെ സി പി കാർത്തികയെ നേരത്തേ തെരഞ്ഞെടുത്തിരുന്നു. കോൺഗ്രസ്‌ മൂന്ന്‌, സ്വതന്ത്രർ മൂന്ന്‌, സിപിഐ എം 10, ലീഗ്‌ രണ്ട്‌. ബിജെപി ഒന്ന്‌ എന്നിങ്ങനെയാന്‌ നിലവിലെ കക്ഷിനില. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top