23 December Monday
ആറ്റിങ്ങൽ ഏരിയ സമ്മേളനം

ബഹുജനറാലിയോടെ സമാപനം

സ്വന്തം ലേഖകൻUpdated: Saturday Nov 23, 2024

സിപിഐ എം ആറ്റിങ്ങൽ ഏരിയ സമ്മേളനത്തിന്‌ സമാപനം കുറിച്ചുനടന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ
നഗരത്തെ ചുവപ്പിലാക്കിയ റെഡ്‌വളന്റിയർ മാർച്ചിന്റെയും ബഹുജനറാലിയുടെയും അകമ്പടിയോടെ സിപിഐ എം ആറ്റിങ്ങൽ ഏരിയ സമ്മേളനത്തിന്‌ സമാപനം. വൈകിട്ട്‌ അഞ്ചിന്‌ ആറ്റിങ്ങൽ കോളേജിന്‌ മുന്നിൽനിന്നാണ്‌ ചുവപ്പുസേനാ മാർച്ച്‌ ആരംഭിച്ചത്‌. പിന്നാലെ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിനാളുകൾ അണിനിരന്ന ബഹുജനറാലി ആറ്റിങ്ങലിനെ ചെങ്കടലാക്കി.
കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മാമം) നടന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ സുഭാഷ്, ജി സുഗുണൻ, വി എ വിനീഷ്, ഷൈലജ ബീഗം, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം പ്രദീപ് സ്വാഗതവും ഏരിയ കമ്മിറ്റിയംഗം ആർ രാജു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top