17 September Tuesday

പുഷ്പക്കൃഷി വിളവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ചിറയിൻകീഴിൽ ചെണ്ടുമല്ലി പുഷ്പക്കൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്തംഗം 
ആർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട് 
പനവൂർ പഞ്ചായത്തിൽ ‘പൂവനി 2024’ പുഷ്പക്കൃഷിയുടെ വിളവെടുത്തു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ചേർന്ന് രണ്ട് ഹെക്ടർ സ്ഥലത്താണ്‌ കൃഷി ചെയ്തത്‌. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി  ഉദ്ഘാടനം ചെയ്തു. എസ് മിനി അധ്യക്ഷയായി. പി കെ സൗമ്യ, പി എം സുനിൽ, കെ എൽ രമ, എസ് കെ ഷൈല, എസ്‌ രാജേന്ദ്രൻ നായർ, പി ലേഖ, ആർ സജി എന്നിവർ സംസാരിച്ചു. പനവൂർ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ 15ഓളം ഗ്രൂപ്പാണ് കൃഷിയിറക്കിയത്.
ചിറയിൻകീഴ്
ചിറയിൻകീഴ് പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പടനിലത്ത് ആരംഭിച്ച ചെണ്ടുമല്ലി പുഷ്പക്കൃഷി പൂവനി വിളവെടുത്തു. ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുൾ വഹീദ് അധ്യക്ഷനായി. രേണുക മാധവൻ, ഷീബ, അനീഷ്, ശിവപ്രഭ, രതീഷ്, കൃഷി ഓഫീസർ എസ് ജയകുമാർ, കൃഷി അസിസ്റ്റന്റുമാരായ വി സിന്ധു, ജെ എസ് കാർത്തിക, പെസ്റ്റ് സ്കൗട്ട് ആർ രാജി എന്നിവർ സംസാരിച്ചു.  കൃഷിഭവന്‍ നിർദേശത്തിൽ കർമശ്രീ കൃഷിക്കൂട്ടം അംഗങ്ങളാണ് ചെണ്ടുമല്ലിപ്പൂവ് കൃഷിയിറക്കിയത്. വിളവെടുപ്പിൽ പടനിലം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top