23 December Monday

ബെവ്കോ ആസ്ഥാനത്ത് ചുമട്ടുതൊഴിലാളി ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ഹെഡ്-ലോഡ് ആന്‍ഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ബെവ്കോ ആസ്ഥാനത്ത‌് ചുമട്ടുതൊഴിലാളി ധർണ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ബിവറേജ്‌സ് കോർപറേഷൻ മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ ഹെഡ്-ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ ബെവ്കോ ആസ്ഥാനത്തിന് മുന്നിൽ മാർച്ചും ധർണയും നടത്തി. അവകാശങ്ങൾ ചോദിക്കുന്ന തൊഴിലാളികളുടെ ജോലി നിഷേധിക്കുന്ന നടപടി പിൻവലിക്കുക, തെറ്റായ തീരുമാനങ്ങളെടുത്ത് സ്ഥാപനത്തെ നഷ്ടത്തിലേക്ക് നയിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എൻ സുന്ദരം പിള്ള അധ്യക്ഷനായി. എൻ എ അസീസ്‌, പൂവച്ചൽ വിജയൻ, ജയൻ, കെ രാജേന്ദ്രൻ, കരമന മൈദീൻ, സുരേഷ് ബാബു, ടി രവീന്ദ്രൻ നായർ, പി എസ് ഹരികുമാർ, വട്ടപ്പാറ ജയകുമാർ, പി രാജേന്ദ്രൻ, ആർ വേലപ്പൻ പിള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top