തിരുവനന്തപുരം
നേരിന്റെ ജിഹ്വയായി ഉയർന്നുനിൽക്കുന്ന ദേശാഭിമാനി ദിനപത്രത്തിന്റെ പ്രചാരണത്തിന് അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനത്തിൽ ജില്ലയിൽ തുടക്കമായി. എന്നും നാടിനൊപ്പം ജനപക്ഷത്ത് നിൽക്കുന്ന ദേശാഭിമാനിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുക. സിപിഐ എമ്മും വിവിധ വർഗ ബഹുജന സംഘടനകളും തൊഴിലാളികളും പുരോഗമന ചിന്താഗതിക്കാരും പ്രചാരണത്തിന് നേതൃത്വം നൽകും.
വാർഷികവരി പുതുക്കാനും പുതിയ വരിക്കാരെ ചേർക്കാനുമുള്ള പ്രവർത്തനങ്ങളാണ് സി എച്ച് കണാരൻ അനുസ്‌മരണദിനമായ ഒക്‌ടോബർ 20 വരെയുള്ള ക്യാമ്പയിനിൽ നടത്തുക. വീടുകളിലും സ്ഥാപനങ്ങളിലും കയറിയാണ് പ്രചാരണം.
നേമം ഏരിയയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ എസ്റ്റേറ്റ് ലോക്കൽ കമ്മിറ്റിയിലെ പള്ളിത്തറ ബ്രാഞ്ച് മേഖലയിൽ പ്രചാരണത്തിന് നേതൃത്വം നൽകി. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, നീറമൺകര വിജയൻ, വെട്ടിക്കുഴി ഷാജി, എസ് ഗോപകുമാർ, ആർ അനിൽകുമാർ, പി അജി എന്നിവർ പങ്കെടുത്തു. ഏരിയയിലെ വിവിധ ബ്രാഞ്ചുകളിൽ പാർടി അംഗങ്ങളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും പ്രചാരണത്തിന് നേതൃത്വം നൽകി. വിവിധ വീടുകൾ സന്ദർശിച്ച് വരിസംഖ്യ ഏറ്റുവാങ്ങി. എസ്റ്റേറ്റ് ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ചുകളിൽനിന്ന് മാത്രം ആദ്യദിനത്തിൽ 52 പേർ വാർഷിക വരിക്കാരായി. ഒക്ടോബർ 10ന് പള്ളിച്ചൽ സദാശിവൻ അനുസ്മരണ യോഗത്തിൽ നേമം ഏരിയയിൽ ദേശാഭിമാനി വാർഷിക വരിസംഖ്യയുടെ ലിസ്റ്റും വരിസംഖ്യയും ജില്ലാ കമ്മിറ്റിയെ ഏൽപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..