24 October Thursday

ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ വികാസ്‌ ഭവനിൽ നടത്തിയ ആഹ്ലാദ പ്രകടനം എൻജിഒ യൂണിയൻ 
സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷാമാശ്വാസവും അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ഏരിയ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. വികാസ്‌ ഭവനിൽ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എം രഞ്ജിനി, ദേവിമീന എന്നിവർ പങ്കെടുത്തു. ഡിഎച്ച്എസിൽ എൻജിഒ യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി കെ എ ബിജുരാജ് ഉദ്ഘാടനം ചെയ്തു. 
മെഡിക്കൽ കോളേജിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജി ശ്രീകുമാർ, പട്ടത്ത് എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ശ്രീകുമാർ, ആറ്റിങ്ങലിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എം സക്കീർ, പുത്തൻചന്തയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ പി കെ വിനുകുമാർ, ചിറയിൻകീഴിൽ ജില്ലാ വൈസ് പ്രസിഡന്റ് അർച്ചന ആർ പ്രസാദ്, ഡിഎംഇയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ് അശോക്, ഫോർട്ടിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഡി  പി സെൻകുമാർ, വഞ്ചിയൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് ലാൽ, കഴക്കൂട്ടത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എസ് മനോജ്, വർക്കലയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം രാജേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top