27 December Friday
സി ആപ്റ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

കൂടുതൽ സർക്കാർ അച്ചടികൾ സെന്ററിന് ലഭ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

സി ആപ്റ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ ജി മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

വട്ടിയൂർക്കാവ് 
സർക്കാർ അച്ചടി സ്വകാര്യ മേഖലയിൽ നൽകുന്നത് നിയന്ത്രിക്കണമെന്ന് സി ആപ്റ്റ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂടുതൽ സർക്കാർ അച്ചടികൾ സെന്ററിന് ലഭ്യമാക്കണമെന്നും സ്ത്രീ ശക്തി ലോട്ടറിക്ക് പുറമെ മറ്റു ലോട്ടറികളും സെന്ററിൽ അച്ചടിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആനത്തലവട്ടം ആനന്ദൻ നഗറിൽ (വട്ടിയൂർക്കാവ് എസ്പിഎസ് ഗ്രന്ഥശാല ഹാൾ) യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ ജി മോഹനൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വേണു അധ്യക്ഷനായി.
സെക്രട്ടറി എച്ച്‌ ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിന്ദുദേവി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അമൽ മോഹൻ നന്ദി പറഞ്ഞു. 25 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: വി വേണു (പ്രസിഡന്റ്). എസ് ഗോപകുമാർ, എ ഷാനവാസ് (വൈസ് പ്രസിഡന്റുമാർ).  
എച്ച്‌ ജയചന്ദ്രൻ (സെക്രട്ടറി), കെ ബിന്ദുദേവി, എസ് സുരേഷ്‌കുമാർ (ജോയിന്റ് സെക്രട്ടറിമാർ). ലിയോ രാജ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top