പാറശാല
അമരവിള എക്സൈസ് റെയ്ഞ്ച് ഓഫീസിന് പുതിയ മന്ദിരം പണിയുന്നതിനായി വൃത്തിയാക്കുന്നതിനിടെ ഭൂഗർഭ അറ കണ്ടെത്തി. സ്ലാബ് നീക്കിയപ്പോഴാണ് അറ കണ്ടെത്തിയത്. താഴേക്കിറങ്ങാൻ ഇരുമ്പ് പിടികളുള്ള ചതുരാകൃതിയിലാണ് അറ.
ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് പണമോ പ്രധാനപ്പെട്ട രേഖകളോ സൂക്ഷിക്കാനായി ഉപയോഗിച്ച രഹസ്യ അറ ആകാമിതെന്നാണ് സംശയം.
അക്കാലത്ത് പുകയിലയും മദ്യവും കറുപ്പുമായിരുന്നു പ്രധാന തീരുവയിനങ്ങളെന്നും അവയോ പണമോ പ്രധാനപ്പെട്ട രേഖകളോ രഹസ്യമായി സൂക്ഷിക്കാനായി നിർമിച്ച അറയായിരിക്കാമെന്നുമാണ് ചരിത്രകാരൻ ഡോ. എം ജി ശശിഭൂഷൺ പങ്കുവച്ച നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..