27 December Friday

അനധികൃത ഫാമുകളിലെ 
പന്നികളെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

ഫാമുകളിലെ പന്നികളെ എംപിഐയിലേക്ക് മാറ്റുന്നു

കാട്ടാക്കട
പൂവച്ചൽ പഞ്ചായത്തിലെ അനധികൃത ഫാമുകളിലെ പന്നികളെ നീക്കി. ഹൈക്കോടതി വിധിയെത്തുടർന്ന് രണ്ടാംഘട്ടമായാണ് ബുധനാഴ്ച ഫാമുകളിലെ പന്നികളെ മാറ്റിയത്. 
നഗരത്തിലെ ഭക്ഷണ അവശിഷ്ടം ഈ ജനവാസമേഖലയിൽ എത്തിച്ചാണ്‌ പന്നികൾക്ക് നൽകുക. ബാക്കി മാലിന്യം ഇവിടെത്തന്നെ അലസമായി തള്ളുകയുമായിരുന്നു. ഇത് പ്രദേശത്ത് വ്യാപകമായ ദുർഗന്ധവും രോഗഭീഷണിയുമുയർത്തി. 
ഇതോടെ പ്രദേശവാസികൾ ജനകീയ സമരസമിതി രൂപീകരിച്ച്‌ പഞ്ചായത്ത് പടിക്കൽ ശയനപ്രദക്ഷിണം ഉൾപ്പെടെയുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന്‌, ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. ഒന്നാം ഘട്ടത്തിൽ മൂന്നോളം പന്നിഫാമുകളിലെ പന്നികളെ കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയിലേക്ക്‌ മാറ്റിയിരുന്നു. ബുധനാഴ്ച രണ്ടു ഫാമിലെ മുഴുവൻ പന്നികളെയും അധികൃതർ പിടികൂടി കൂത്താട്ടുകുളത്തേക്ക്‌ മാറ്റി. കാട്ടാക്കട തഹസിൽദാർ, പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ്‌, വീരനകാവ് ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥർ, കാട്ടാക്കട ഡിവൈഎസ്‌പി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top