കാട്ടാക്കട
വിനോദ സഞ്ചാരത്തോടൊപ്പം വിവിധ മേഖലകളെ സംയോജിപ്പിച്ചുകൊണ്ട് പ്രദേശവാസികൾക്ക് നിരവധി തൊഴിൽ സാധ്യതകളും മുന്നിൽ കണ്ടാണ് തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഇക്കോടൂറിസത്തിൽ സജ്ജീകരിക്കുന്ന ടെന്റഡ് താമസ സൗകര്യങ്ങളിൽ സഞ്ചാരികളെ എത്തിക്കുന്നതുവഴി കമീഷൻ വ്യവസ്ഥയിൽ വരുമാനം ഉണ്ടാക്കാം. രാത്രികളിൽ ടെന്റിൽ താമസിക്കുന്നവർക്ക് പരിരക്ഷയും സൗകര്യങ്ങളും ഒരുക്കാനുള്ള ജോലി തദ്ദേശീയർക്ക് നൽകുക വഴി അവർക്കും വരുമാനം ലഭിക്കും.
കുടുംബശ്രീ യൂണിറ്റുകൾക്കും അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഈ പദ്ധതി വഴി ഉപകരിക്കും. തദ്ദേശവാസികളായ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ഇക്കോ ഗൈഡുകളായി പ്രവർത്തിക്കാം. ആദ്യഘട്ട വികസനത്തിനായി 99.99 ലക്ഷം രൂപയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ, പി വിഷ്ണുരാജ്, രാധിക, എ മഞ്ചുഷ, എസ് വിജയകുമാർ, ലാസർ ജോസഫ്, ജെ കുമാരി, വി ജെ സുനിത തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..