25 November Monday

കോലിയക്കോട് സ്‌കൂള്‍ ശതാബ്ദി ആഘോഷം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കോലിയക്കോട് ഗവ. യുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷം പൂര്‍വവിദ്യാര്‍ഥിനി സാവിത്രിയമ്മയ്‌ക്കൊപ്പം മന്ത്രി ജി ആര്‍ അനില്‍ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്
നൂറുപേരിലൊരാളായി നൂറു വിളക്കിലൊന്നു കൊളുത്താന്‍ വന്നതാണ് നൂറ്റിയൊന്നുകാരി സാവിത്രിയമ്മ. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന കോലിയക്കോട് ഗവ. യുപി സ്കൂളിന്റെ ഏറ്റവും പ്രായംകൂടിയ പൂര്‍വ വിദ്യാര്‍ഥിനി. സാവിത്രിയമ്മയെയും ഒപ്പം കൂട്ടിയാണ് മന്ത്രി ജി ആര്‍ അനില്‍ വാര്‍ഷികോദ്ഘാടനത്തിന് ആദ്യ തിരി കൊളുത്തിയത്. നൂറു വിളക്കുകള്‍ (ശതാബ്ദി ജ്യോതി) കൊളുത്താന്‍ നൂറുപേരെ സംഘാടകര്‍ ക്ഷണിച്ചിരുന്നു. പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും ജനപ്രതിനിധികളും വിളക്കുകള്‍ കൊളുത്തി. 
 ഉദ്ഘാടനത്തില്‍ മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, എന്‍ കെ ജയകുമാര്‍, കവി മുരുകന്‍ കാട്ടാക്കട, എഴുത്തുകാരന്‍ വട്ടപ്പറമ്പില്‍ പീതാംബരന്‍, ജില്ലാപഞ്ചായത്തംഗം കെ ഷീലകുമാരി, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, കെ സജീവ്, എല്‍ സിന്ധു, എസ് സുധീഷ്, കോലിയക്കോട് മഹീന്ദ്രന്‍, ടി എസ് രജിത, ഷിനുരാജ്, അരുൺ ആസാദ്, രശ്മി തുടങ്ങിയവർ സംസാരിച്ചു. ഒരുവര്‍ഷം നീളുന്നതാണ് നൂറാം വാര്‍ഷികാഘോഷം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top