26 December Thursday
കരുതലും കൈത്താങ്ങും

ജില്ലയിൽ അദാലത്ത് 
ഡിസംബർ 9 മുതൽ

സ്വന്തം ലേഖകൻUpdated: Monday Nov 25, 2024
തിരുവനന്തപുരം
താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് ജില്ലയിൽ ഡിസംബർ 9 മുതൽ 17 വരെ നടക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. 9ന് തിരുവനന്തപുരം, 10ന് നെയ്യാറ്റിൻകര, 12 നെടുമങ്ങാട്, 13 ചിറയിൻകീഴ്, 16 വർക്കല, 17 കാട്ടാക്കട എന്നിവിടങ്ങളിൽ അദാലത്ത് നടക്കും. 
 
പരിഗണിക്കുന്ന 
വിഷയങ്ങൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ
കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
വയോജന സംരക്ഷണം
പട്ടികജാതി–--പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ
പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
റേഷൻകാർഡ് (ചികിത്സാ ആവശ്യങ്ങൾക്ക്)
കാർഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
വന്യജീവി ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
തണ്ണീർത്തട സംരക്ഷണം
അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top