27 December Friday
കൂത്തുപറമ്പ് രക്തസാക്ഷി ദിനം

ബ്ലോക്ക് കേന്ദ്രങ്ങളിൽ ഇന്ന് യുവജന റാലിയും 
പൊതുസമ്മേളനവും

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024
തിരുവനന്തപുരം 
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 30–--ാം വാർഷികത്തിന്റെ ഭാ​ഗമായി ഡിവൈഎഫ്‍ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ 19 ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതുസമ്മേളനവും നടക്കും. നെയ്യാറ്റിൻകരയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം ആനാവൂർ നാ​ഗപ്പനും പാളയത്ത് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയും വഞ്ചിയൂരിൽ മന്ത്രി വി ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും. 
നേമത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ, ചാലയിൽ ടി ശശിധരൻ, കഴക്കൂട്ടത്ത് ഡി കെ മുരളി എംഎൽഎ, പാറശാലയിൽ എൻ രതീന്ദ്രൻ, നെടുമങ്ങാട് ഡോ. സെറീന സലാം, വിതുരയിൽ ഐ ബി സതീഷ് എംഎൽഎ, പേരൂർക്കടയിൽ ഡോ. ഷിജൂഖാൻ, കിളിമാനൂർ, വെള്ളറട എന്നിവിടങ്ങളിൽ വി അനൂപ്, വെഞ്ഞാറമൂട് കെ പി പ്രമോഷ്, വർക്കലയിൽ വി വിചിത്ര, വിളപ്പിലിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി സജി, മംഗലപുരത്ത് എസ് കവിത, ആറ്റിങ്ങലിൽ  വി വിനീത്‌, കോവളത്ത്  എസ് ഗോപകുമാർ, കാട്ടാക്കടയിൽ കെ ഗിരി എന്നിവർ പൊതുയോഗം ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top