തിരുവനന്തപുരം
തിരുപ്പതിയിൽനിന്നെത്തി നഗരം മുഴുവൻ കറങ്ങിയ പെണ്‍ ഹനുമാൻ കുരങ്ങ് ഇനിമുതൽ മൃഗശാലയിലെ തുറന്നകൂട്ടിൽ. ഒരുവർഷം പ്രത്യേക കൂട്ടിൽ പരിപാലിച്ച കുരങ്ങിനെ ഞായറാഴ്ച മറ്റു കുരുങ്ങുകൾക്കൊപ്പം വിട്ടു. ഞായറാഴ്ച കൂട്ടിലെത്തിയ കുരങ്ങ് ആദ്യ കുറച്ച് സമയം മറ്റു കുരങ്ങുകളുമായി ചെറിയ പിണക്കം കാണിച്ചെങ്കിലും ഉടന്‍ സാധാരണ നിലയിലേക്ക് എത്തി. വെറ്ററിനറി സർജൻ നികേഷ് കിരൺ, ക്യൂറേറ്റർ സംഗീത, സൂപ്പർവൈസർമാരായ സജി, രാധാകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കുരങ്ങിനെ തുറന്നുവിട്ടത്. നിലവിൽ കൂട് പൂർണ സുരക്ഷ ഉള്ളതാണെന്നും കുരങ്ങുകളുടെ സ്വഭാവവും ആരോഗ്യവും നല്ല നിലയിലാണെന്നും മൃഗശാലാ അധികൃതർ അറിയിച്ചു. 2023 ജൂൺ അഞ്ചിന് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് ഒരു ജോഡി ഹനുമാൻ കുരങ്ങുകളെയായിരുന്നു കൊണ്ടുവന്നത്. ക്വാറന്റൈനുശേഷം 13ന് തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെ ഇതിലെ പെൺ കുരങ്ങ് ചാടിപ്പോവുകയായിരുന്നു. ഒരു മാസത്തോളം നഗരത്തില്‍ കറങ്ങിനടന്ന കുരങ്ങിനെ ജൂലൈ ആറിന് പാളയത്തെ ജർമൻ സാംസ്കാരിക കേന്ദ്രത്തിൽനിന്നാണ് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..