16 September Monday

പുസ്തകങ്ങള്‍ പുതുതലമുറയ്ക്ക് 
പ്രയോജനപ്പെടണം: മന്ത്രി വി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

ഇൻഡിക് ഡിജിറ്റൽ ഫൗണ്ടേഷൻ - ഗ്രന്ഥപ്പുര തിരുവനന്തപുരം കേന്ദ്രത്തിന്റെ ഉദ്‌ഘാടനം പി ഗോവിന്ദപ്പിള്ളയുടെ കൃതികൾ ഡിജിറ്റൈസേഷൻ ചെയ്യുന്നതിനായി ഗ്രന്ഥപ്പുര പ്രവർത്തകർക്ക് കൈമാറി മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു

തിരുവനന്തപുരം

പുതുതലമുറയ്ക്ക് പ്രയോജനമാകുന്ന രീതിയിൽ പുസ്തകങ്ങൾ ലഭ്യമാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. പരമ്പരാഗതരീതിയിൽ ലൈബ്രറിയിൽ പോയി പുസ്തകമെടുത്ത് വായിക്കുന്ന രീതി മാറി. ആയിരക്കണക്കിനു പുസ്തകങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുന്ന തലമുറയാണ് ഇപ്പോഴുള്ളത്. ഒന്നാം പാഠംമുതലുള്ള പഴയ പാഠപുസ്തകങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് ഇത്തരത്തിൽ സംരംക്ഷിക്കുന്നുണ്ട്. അതേപ്രവർത്തനമാണ് ഗ്രന്ഥപ്പുരയും ചെയ്യുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സുഭാഷ് ന​ഗറിലെ പി ​ഗോവിന്ദപ്പിള്ള റഫറൻസ് ലൈബ്രറിയുടെ ഭാ​ഗമായി ആരംഭിച്ച ഇൻ‌ഡിക്‌ ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷന്റെ ​ഗ്രന്ഥപ്പുര സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി ​ഗോവിന്ദപ്പിള്ളയുടെ വീട്ടിലുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ​ഗ്രന്ഥപ്പുര. ആസൂത്രണ ബോർഡ് അംഗം ഡോ. രവിരാമൻ, ജേക്കബ് പുന്നൂസ്, ജി വിജയരാഘവൻ, പി ജിയുടെ മക്കളും മുതിർന്ന മാധ്യമപ്രവർത്തകരുമായ എം ജി രാധാകൃഷ്ണൻ, ആർ പാർവതി ദേവി എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top