21 December Saturday

ഭിന്നശേഷിക്കാർക്ക് തടസ്സങ്ങളില്ലാത്ത 
ജീവിതം ഉറപ്പാക്കും: മന്ത്രി ബിന്ദു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ഭിന്നശേഷി സഹായ ഉപകരണവിതരണത്തിൽ ഹസ്തദാനം പദ്ധതി പ്രകാരമുള്ള സ്ഥിരനിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റ് മുഹമ്മദ് ആഷിഖിന് ലഭിച്ചപ്പോഴുണ്ടായ സന്തോഷം

തിരുവനന്തപുരം
ഭിന്നശേഷിക്കാർക്ക് തടസ്സരഹിത ജീവിതം ഉറപ്പുനൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആർ ബിന്ദു. ജില്ലയിലെ ഗുണഭോക്താക്കൾക്ക് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷന്റെ സഹായ ഉപകരണങ്ങളും പദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്യുകയായിരുന്നു മന്ത്രി.ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നേറാൻ ഭിന്നശേഷിക്കാർക്ക് കഴിയണം. ആത്മവിശ്വാസത്തോടും നിശ്ചയദാർഢ്യത്തോടും പ്രവർത്തിക്കാൻ ഇവർക്ക് എല്ലാവിധ സഹായങ്ങളും പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.  
ശുഭയാത്ര, ശ്രവൺ, കാഴ്ച, ഹസ്തദാനം തുടങ്ങിയ പദ്ധതികളിലുൾപ്പെടുത്തി ഭിന്നശേഷി ഗുണഭോക്താക്കൾക്ക് വിവിധ സഹായ ഉപകരണങ്ങളും ആനുകൂല്യങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. നഗരസഭാ വാർഡ് കൗൺസിലർ മേരി പുഷ്പം, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ എം വി ജയഡാളി  എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top