വർക്കല
ശ്രീനാരായണ ഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷ ഭാഗമായി ശിവഗിരിമഠം വത്തിക്കാനിൽ നടത്തുന്ന സർവമത സമ്മേളനത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു.
29, 30, ഡിസംബർ ഒന്ന് തീയതികളിലാണ് വത്തിക്കാനിലെ ലോകമത പാർലമെന്റ്. 29ന് മത പ്രതിനിധികൾ പങ്കെടുക്കുന്ന സർവമതസമ്മേളന സത്സംഗം. 30ന് മാർപാപ്പയുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ദാർശനികർ പങ്കെടുക്കും. ഒന്നിന് വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ വിവിധ സംഘടനാപ്രവർത്തകരും പങ്കെടുക്കുന്ന സ്നേഹസദസ്സ്. 150 ഇന്ത്യൻ പ്രതിനിധികൾ ലോകമത പാർലമെന്റിൽ പങ്കെടുക്കും.
ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ സ്വാമി വീരേശ്വരാനന്ദ, അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി എസ് സന്തോഷ് കുമാർ, ഉണ്ണികൃഷ്ണൻ കുന്നത്ത്, ദീപുകുമാർ സോമൻ, ബിജു ഭാസ്കർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..