22 December Sunday

കണ്ണ് തുറന്ന്‌ കാണൂ 
ജീവനെടുക്കുന്ന കെണികൾ

സ്വന്തം ലേഖികUpdated: Saturday Jul 27, 2024

സെക്രട്ടറിയറ്റിനു മുന്നിൽ മീഡിയാമേറ്റിന്റെ ജലസമാധി ചിത്ര പ്രദർശനം 
വീക്ഷിക്കുന്ന വീട്ടമ്മ

തിരുവനന്തപുരം
"നിങ്ങൾക്ക് ഉറപ്പ് പറയാൻ പറ്റുമോ നിങ്ങളുടെ വീട്ടിൽനിന്ന്‌ എന്നോ വലിച്ചെറിഞ്ഞ കീറത്തുണിയിൽ കുരുങ്ങിയല്ല ആമയിഴഞ്ചാൻ തോട്ടിലെ ആഴങ്ങളിലേക്ക് ആ ജീവൻ താഴ്‌ന്നതെന്ന്‌? നിങ്ങളറിയാതെ ഒരു ജീവനെടുത്തുവെന്ന്? നഗരത്തിന്റെ മുക്കിലും മൂലയിലും നമ്മുടെ തന്നെ ജീവനെടുക്കുന്ന കെണികൾ കണ്ണു തുറന്ന്‌ കാണൂ എന്ന്‌ എഴുതിയ ബാനറോടെ സെക്രട്ടറിയറ്റിനു മുന്നിൽ ഒരു ചിത്രപ്രദർശനം.
 "ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിൽ മാലിന്യത്തിൽ മുങ്ങിത്താഴ്‌ന്ന ജീവനെ ഓർമപ്പെടുത്തിയ "ജല സമാധി' എന്ന ചിത്ര പ്രദർശനം. ആമയിഴഞ്ചാൻ അപകടത്തിനുശേഷം പകർത്തിയ 20 ഫോട്ടോഗ്രാഫർമാരുടെ 68 ചിത്രമാണ് പ്രദർശനത്തിനുള്ളത്‌. നഗരത്തിന്റെ പല ഭാഗത്തുള്ള മാലിന്യക്കൂനകൾ, അതിനു കാരണക്കാരായ മനുഷ്യനെ ബോധ്യപ്പെടുത്തുകയാണ്‌ ഫോട്ടോഗ്രാഫർമാരുടെ സംഘടനായ മീഡിയമേറ്റ്സ്. 
മാലിന്യം നീക്കുന്ന ഹരിതകർമ സേനയുടെയും കോർപറേഷൻ തൊഴിലാളികളുടെയും ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
"ഇതൊരു ഓർമപ്പെടുത്തലാണ്. ഓരോരുത്തരും വലിച്ചെറിയുന്ന മാലിന്യം തരംതിരിച്ച്‌ സുന്ദരവും സുരക്ഷിതവുമായ നഗരമൊരുക്കുന്ന അവരും മനുഷ്യരാണെന്ന ഓർമപ്പെടുത്തൽ' എന്ന് സംഘടനാ സെക്രട്ടറി ഉണ്ണി ഒളിമ്പ്യാ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top