03 December Tuesday

ആരോ​ഗ്യമേഖലയില്‍ എന്‍ജിനിയറിങ് വൈദ​ഗ്ധ്യം; 
വരുന്നു ബാര്‍ട്ടണ്‍ഹില്ലിന്റെ എക്സ്റേ ചേംബര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ബാര്‍ട്ടണ്‍ഹില്‍ ​ഗവ.എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികൾ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് വികസിപ്പിച്ച എക്സ്റേ ചേംബര്‍ പ്രോട്ടോടൈപ്പ് ഡോ. ജി ഷൈനി ബിഎംടി വിങ് മേധാവി ഡോ. ഹരികൃഷ്ണ വർമയ്ക്ക് കൈമാറുന്നു

തിരുവനന്തപുരം
എക്സ്റേ ഷീൽ‌ഡ് പ്രൊട്ടക്ഷൻ‌ ബോക്സിന്റെ (എക്സ്റേ ചേംബർ) മാതൃക വികസിപ്പിച്ച് ബാർട്ടൺഹിൽ ​ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥി സംഘം. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുമായി സഹകരിച്ചാണ് എക്സ്റേ ചേംബർ തയ്യാറാക്കിയത്. എക്സ്-റേക്ക്‌ കീഴിലുള്ള അവയവ മാതൃക വിലയിരുത്തുന്നതിനുള്ള ഉപകരണമാണിത്. പേറ്റന്റ് രൂപകൽപ്പനയിൽ സ്പെസിമെൻ സ്ഥാപിക്കുന്നതും പൊസിഷനിങ് പ്ലാറ്റ്ഫോമും സാമ്പിളുകൾ എക്സ്-റേ ചെയ്യുന്നതിനുള്ള സംരക്ഷണ അന്തരീക്ഷവും ഉൾപ്പെടുന്നു. 
മെക്കാനിക്കൽ എൻജിനിയറിങ്ങിലെ എംടെക് വിദ്യാർഥികളായ വിമൽ ജോർജ്, എസ് വിശ്വനാഥ്  എന്നിവരാണ്‌  അസിസ്റ്റന്റ് പ്രൊഫ. ഡോ. അനീഷ് കെ ജോണിന്റെ നേതൃത്വത്തിൽ എക്‌സ്‌റേ ചേംബറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. ശ്രീചിത്രയിലെ ശാസ്ത്രജ്ഞരായ ഡോ. എ ശബരീശ്വരൻ, ഡോ. അരുൺ അനിരുദ്ധൻ എന്നിവർ ചേർന്ന്‌ വിവരണത്തിന് (പ്രോബ്ലം സ്റ്റേറ്റ്മെന്റ്) രൂപം നൽകി. കോളേജിലെ ടിബിഐയിൽ ഇൻക്യുബേറ്റ് ചെയ്യുന്ന ഹെസ്പർ ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡയറക്ടർകൂടിയാണ് വിമൽ ജോർജ്. പ്രിൻസിപ്പൽ ഡോ. ജി ഷൈനി പ്രോട്ടോടൈപ്പ് ബിഎംടി വിങ് മേധാവി ഡോ. ഹരികൃഷ്ണ വർമ്മയ്ക്ക് കൈമാറി. ശ്രീചിത്രയിലെ രമേഷ് ബാബുവിനെ ആദരിച്ചു. റിസർച്ച് ഡീൻ ഡോ. ദിനേശ് ഗോപിനാഥും പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top