22 December Sunday

പ്രൊഫഷണലുകൾക്ക് ധാരാളം 
തൊഴിലവസരങ്ങളെന്ന്‌ ജർമൻ മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ജർമൻ മന്ത്രിമാരായ ഹ്യൂബർട്ടസ് ഹെയ്ൽ, അന്നലീന ബേർബോക്ക് 
എന്നിവർക്കൊപ്പം സെൽഫിയെടുക്കുന്ന വിദ്യാർഥികൾ

തിരുവനന്തപുരം
വിദഗ്ധരായ പ്രൊഫഷണലുകൾക്ക് ജർമനിയിൽ ധാരാളം തൊഴിലവസരങ്ങളുണ്ടെന്ന് ജർമൻ ഫെഡറൽ തൊഴിൽ സാമൂഹികകാര്യ മന്ത്രി ഹ്യൂബർട്ടസ് ഹെയ്ൽ, വിദേശകാര്യ മന്ത്രി അന്നലീന ബേർബോക്ക് എന്നിവർ അഭിപ്രായപ്പെട്ടു. ആരോഗ്യരംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ജർമനി അന്വേഷിക്കുകയാണെന്നും രാജ്യത്തെ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നുള്ള വിദ്യാർഥികളും പ്രതിനിധികളും പങ്കെടുത്ത ആശയവിനിമയ പരിപാടിയിൽ മന്ത്രിമാർ പറഞ്ഞു.
ന്യൂഡൽഹിയിലെ മാക്സ് മുള്ളർ ഭവനിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരം ഗൊയ്ഥെ സെൻട്രമിൽനിന്നുള്ള മുത്തുലക്ഷ്മി പി ഉത്തമൻ, അർച്ചന അജി എന്നിവർ മന്ത്രിമാരോട് സംവദിച്ചു. ജർമനിയിലെ തൊഴിലവസരങ്ങൾ, കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി. ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ജർമൻ മന്ത്രിമാരുടെ ഇന്ത്യൻ സന്ദർശനം. ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യ റീജണൽ ഡയറക്ടർ ഡോ. മാർല സ്റ്റകൻബർഗ് പരിപാടിയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top