നെയ്യാറ്റിൻകര
ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ നെയ്യാറ്റിൻകര ഗവ. ബോയ്സ് സ്കൂളിൽ കയറിന്റെ കുരുക്കഴിക്കാൻ പ്ലസ്ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി.
അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനോട് മന്ത്രി നിർദേശിച്ചു. പതാക ഉയർത്തൽ ചടങ്ങിനിടെയാണ് പതാകയുടെ കയർ കുരുങ്ങിയത്. ഇത് നേരെയാക്കാൻ സ്‌കൂളിലെതന്നെ വിദ്യാർഥി കൊടിമരത്തിൽ കയറുകയായിരുന്നു. ഇതിനെതിരെ വലിയ വിമർശമാണ് ഉയർന്നത്.
സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലായിരുന്നെന്നും തന്റെ അറിവോടെയല്ല ഇത്തരമൊരു സംഭവം ഉണ്ടായതെന്നും ഡിഡിഇ ഓഫീസിലെ എ എ ആർ ഷീജ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..