തിരുവനന്തപുരം
തിരക്കേറി ശാന്തിഗിരി ഫെസ്റ്റ് പുഷ്പോത്സവം. ബംഗളൂരു, മൈസൂർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനം പൂക്കൾ കൊണ്ടുള്ള ഫ്ലവർ ഷോ ശ്രദ്ധേയമാകുന്നു. ഡാലിയ, റോസ്, ഫ്ലോക്സ്, പെട്യൂനിയ, പോയിൻസെറ്റിയ, ഡയാന്തസ്, വെർബീനിയ, ക്രസാന്തിമം, മാരിഗോൾഡ് തുടങ്ങി പല തരത്തിലുള്ള ഒരു ലക്ഷത്തോളം ചെടികൾ പ്രദർശനത്തിലുണ്ട്.
150 ഇനം റോസാപ്പൂക്കൾക്കൊപ്പം ഫ്ലവർ ഷോയുടെ ഭാഗമായി ബോഗയ്ൻ വില്ലയ്ക്കായി പ്രത്യേകമായ ഒരു ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച 25 വർഷത്തോളം പഴക്കമുള്ള മദർ പ്ലാന്റുകളിൽ ഗ്രാഫ്റ്റ് ചെയ്ത വിവിധ നിറങ്ങളിലെ ഹൈ ബ്രിഡ് വെറൈറ്റി ബോഗയ്ൻവില്ലകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ബോൺസായ് മോഡലിലാണ് ഈ ചെടികൾ രൂപപ്പെടുത്തിയിരിക്കുന്നത്. പൂക്കളുടെ വൈവിധ്യം ആസ്വദിക്കുന്നതിനൊപ്പം ചെടികളും വളവും മറ്റനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനുള്ള സൗകര്യവും സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും പകൽ 11 മുതൽ രാത്രി 11 വരെയാണ് പ്രദർശനം. പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഫെസ്റ്റിവലിൽ പ്രവേശിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..