26 December Thursday

ആനാട്‌ പഞ്ചായത്തിനെതിരെ സമരവുമായി കരാറുകാരൻ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
നെടുമങ്ങാട് 
പുത്തൻപാലം വാർഡിലെ വെള്ളരിക്കോണത്ത് അങ്കണവാടി നിർമാണം പൂർത്തിയായിട്ടും ഫണ്ട് നൽകാതെ കബളിപ്പിച്ചആനാട് പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ പ്രതിഷേധവുമായി കരാറുകാരൻ. ചുള്ളിമാനൂർ കോൺവെന്റ് ജങ്‌ഷനിൽ ഗിരീഷ് ഭവനിൽ ഗിരീഷാണ് സത്യഗ്രഹം നടത്തിയത്. 2019 -–-20 വർഷത്തെ പ്രോജക്ടിൽ  2 ലക്ഷം രൂപ വകയിരുത്തി റൂഫ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് കരാർ നൽകിയത്. ഡിസംബറിൽ ക്വട്ടേഷൻ നടപടികൾ പൂർത്തിയാക്കി  എഗ്രിമെന്റ് വച്ചതിനു ശേഷമായിരുന്നു പണികൾ ആരംഭിച്ചത്.  പണികൾ പൂർത്തിയാക്കിയതിന്‌ ശേഷമാണ്‌ ഫണ്ട് നൽകാതെ പഞ്ചായത്ത് ഭരണസമിതി ഒളിച്ചുകളിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സർക്കാർ അംഗീകാരമില്ലാത്ത പദ്ധതിയാണ് കരാർ നൽകിയതെന്ന് അറിയുന്നത്. 
 
കബളിപ്പിക്കപ്പെട്ടുവെന്നറിഞ്ഞ കരാറുകാരൻ ബുധനാഴ്ച പഞ്ചായത്തിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. സംഭവം കൈവിട്ടു പോകുമെന്ന് കണ്ട യുഡിഎഫ് പഞ്ചായത്ത്  പ്രസിഡന്റും കൂട്ടരും അവസാനം സമരം ഒത്തുതീർപ്പാക്കി. നിശ്ചിത ദിവസത്തിനുള്ളിൽ തനത് ഫണ്ടിൽനിന്നും തുക നൽകാമെന്ന പഞ്ചായത്ത് അധികൃതരുടെ  ഉറപ്പിന്മേൽ സത്യഗ്രഹം അവസാനിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top