23 December Monday
മാനസികവെല്ലുവിളിയുള്ളയാൾ കല്ലെറിയാൻ ശ്രമിച്ചു

വെട്ടിത്തിരിച്ച കാർ മറിഞ്ഞ്‌ ‌4 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
കിളിമാനൂർ
മാനസികരോഗിയായ ആൾ കല്ലെടുത്തെറിയാൻ ശ്രമിച്ചപ്പോൾ വെട്ടിത്തിരിച്ച കാർ അപകടത്തിൽപ്പെട്ട്‌ നാലുപേർക്ക്‌ പരിക്ക്‌. ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിനു സമീപത്ത്‌  ബുധനാഴ്‌ച പകൽ രണ്ടോടെയായിരുന്നു അപകടം. പേരൂർക്കട ശ്രീധന്യാ ഹെവൻസിൽ കിഷോർ ബാബു (53), ഭാര്യ പ്രിയ (50), മക്കളായ കാർത്തിക (24), ദേവിക (22) എന്നിവർക്കാണ് പരിക്കേറ്റത്. പൂർണമായും തകർന്ന കാറിനുള്ളിൽനിന്നും നാട്ടുകാരാണ്‌ നാലുപേരെയും പുറത്തെടുത്ത്‌  സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഇവരുടെ പരിക്ക് ഗുരുതരമല്ല. കുടുംബവുമായി ഹരിപ്പാട് ബന്ധുവീട്ടിൽ പോകുകയായിരുന്നു. കാർത്തികയാണ് കാറോടിച്ചിരുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top