തിരുവനന്തപുരം
തകഴിയുടെ "വെള്ളപ്പൊക്കം' കഥയിലെ ചേന്നന്റെ പട്ടിയുടെ നിസ്സഹായത ഉള്ളിൽ തട്ടാത്തവരായി ആരും കാണില്ല. 99ലെ വെള്ളപ്പൊക്കമെന്ന് പറയുന്ന 1924ലെ മഹാപ്രളയത്തെ തകഴി ശിവശങ്കരപ്പിള്ള കഥയിൽ വരച്ചിട്ടപ്പോൾ അതിനെ നിർമിതബുദ്ധിയിലൂടെ (എഐ) ക്യാൻവാസിൽ ആക്കിയിരിക്കുകയാണ് പത്‌മേന്ദ്ര പ്രസാദ്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ ആർട്ട് ഗ്യാലറിയിലാണ് വേറിട്ട പ്രദർശനം സംഘടിപ്പിച്ചത്.
കഥയെ ആസ്‌പദമാക്കി 100 ചിത്രമാണ് പത്‌മേന്ദ്ര പ്രസാദ് സൃഷ്ടിച്ചത്. കഥയിലെ ഓരോ സന്ദർഭവും എഐ സഹായത്തോടെ നിർമിച്ചിരിക്കുന്നു. വെള്ളപ്പൊക്കത്തിൽ തന്നെ കൂട്ടാതെ വള്ളത്തിൽ കയറി രക്ഷപ്പെട്ട ചേന്നനെ കാത്ത് വീടിന് കാവലായി നിന്ന പട്ടിയുടെ വിവിധ അവസ്ഥകൾ ജീവൻതുടിക്കുന്ന ചിത്രങ്ങളായി ക്യാൻവാസിലുണ്ട്. തവളയും മുതലയും കള്ളൻമാരും തുടങ്ങിയ കഥാപാത്രങ്ങൾക്കും എഐയിലൂടെ ജീവൻവച്ചു. ഏഴുദിവസംകൊണ്ടാണ് ചിത്രങ്ങൾ തയ്യാറാക്കിയത്. കൂടുതൽ ഇടത്ത് പ്രദർശനം സംഘടിപ്പിക്കുമെന്നും പത്‌മേന്ദ്ര പ്രസാദ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..