05 November Tuesday

കെഎസ്‌ടിഎ സെക്രട്ടറിയറ്റ്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കെഎസ്‌ടിഎ ജില്ലാ സെക്രട്ടറിയറ്റ്‌ മാർച്ചും ധർണയും സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയറ്റ്‌ മാർച്ചും ധർണയും   സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. പാഠപുസ്‌തകത്തിൽ ശാസ്‌ത്രത്തെയും ചരിത്രത്തെയും അവഗണിച്ച്‌ പുതിയ ഉള്ളടക്കത്തിനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.   കേരളത്തിൽ സമൂഹ  ഉന്നമനത്തിന്‌ വേണ്ട പരിഷ്‌കരണങ്ങളാണ്‌ പാഠപുസ്‌തകത്തിൽ വരുത്തുന്നത്‌.  സംസ്ഥാനത്ത്‌ വിദ്യാഭ്യാസ മേഖലയിൽ  എൽഡിഎഫ്‌ സർക്കാർ നേതൃത്വത്തിൽ എട്ടു വർഷത്തിനിടെ മികച്ച നേട്ടമാണ്‌ കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ പ്രസിഡന്റ്‌ ആർ വിദ്യാവിനോദ്‌ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌, എക്‌സിക്യൂട്ടിവ്‌ അംഗങ്ങളായ പി വി രാജേഷ്‌, പി സുജു മേരി, ജില്ലാ സെക്രട്ടറി സിജോവ്‌ സത്യൻ, ജില്ലാ ജോ. സെക്രട്ടറി സി ആർ ഹാന്റ എന്നിവർ സംസാരിച്ചു.  പിഎഫ്‌ആർഡിഎ നിയമം റദ്ദ്‌ ചെയ്യുക, വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണം അവസാനിപ്പിക്കുക, കേരള സർക്കാരിന്റെ ജനപക്ഷബദൽ നയങ്ങൾക്ക്‌ ശക്തിപകരുക, വിദ്യാഭ്യാസ കലണ്ടർ പുനക്രമീകരിക്കുക തുടങ്ങി 41 ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top