24 November Sunday
ഹനുമാൻ കുരങ്ങുകൾ ഉഷാർ

ആദ്യം കൂട്ടുകൂടണം; 
പിന്നെ കൂട്ടിൽ കാണാം

സ്വന്തം ലേഖകൻUpdated: Sunday Jul 28, 2024

ചിരിച്ചേക്കെടി ... കൂട്ടിൽ തുറന്നുവിട്ട ഹരിയാനയിലെ റോത്തക്കിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകൾ സന്ദര്‍ശകരെ കണ്ടപ്പോള്‍ 
 ഫോട്ടോ: ഷിബിൻ ചെറുകര

തിരുവനന്തപുരം
മൃഗശാലയിലെ ഹനുമാൻ കുരങ്ങുകളെ ചൊവ്വാഴ്‌ചമുതൽ ഒരു കൂട്ടിൽ കാണാം. തിരുപ്പതിയിൽനിന്നുകൊണ്ടുവന്ന പെൺകുരങ്ങും ഹരിയാന റോത്തക്കിൽനിന്നുകൊണ്ടുവന്ന രണ്ട്‌ പെൺകുരങ്ങുകളും ഒരു ആൺ കുരങ്ങുമാണ്‌ ഇവിടെയുള്ളത്‌. റോത്തക്കുകാർ കൂട്ടുകാരാണ്‌. ഇവരെ കഴിഞ്ഞ ദിവസം കൂട്ടിൽനിന്ന്‌ തുറസായ സ്ഥലത്തേക്ക്‌ മാറ്റി. പക്ഷേ, ഇവരോട്‌ തിരുപ്പതിക്കാരി ചങ്ങാത്തം കൂടിയിട്ടില്ല. നാലുപേർക്കും കൂട്ടുകൂടാൻ അവസരമൊരുക്കിയശേഷം ഒരുമിച്ച്‌ തുറസായ സ്ഥലത്ത്‌ അധിവസിപ്പിക്കാനാണ്‌ തീരുമാനം. തിരുപ്പതിയിൽനിന്നുകൊണ്ടുവന്ന പെൺകുരങ്ങാണ്‌ പുറത്തേക്ക്‌ ചാടിപ്പോയി ‘വിവാദം സൃഷ്ടിച്ചത്‌’. ആഴ്‌ചകൾക്കുശേഷമാണ്‌ ഇതിനെ പിടികൂടിയത്‌. ഈ കുരങ്ങിന്‌ ഒരു ആൺകുഞ്ഞ്‌ ജനിച്ചെങ്കിലും മൂന്നുമാസത്തിനുള്ളിൽ ചത്തു. ഒപ്പമുണ്ടായിരുന്ന ആൺകുരങ്ങും ചത്തു. അതിനുശേഷം തനിച്ച്‌ താമസിക്കുന്ന കുരങ്ങ്‌ വേഗം മറ്റുള്ളവയുമായി ഇണങ്ങുമെന്നാണ്‌ അധികൃതർ കരുതുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top