29 September Sunday

കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയം ആർഎസ്എസിന്‌ നൽകിയതിൽ പ്രതിഷേധം വ്യാപകം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയം ആർഎസ്എസിന്‌ നൽകിയതിനെതിരെ നടന്ന പ്രതിഷേധം

കാട്ടാക്കട
സ്റ്റേഡിയം ആർഎസ്എ സ്  പരിപാടി നടത്താൻ വിട്ടുനൽകിയ കള്ളിക്കാട്  പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. മത രാഷ്ട്രീയ സംഘടനകൾക്ക് പരിപാടികൾ സംഘടിപ്പിക്കാൻ പഞ്ചായത്ത് സ്റ്റേഡിയം വിട്ടുനൽകരുതെന്നും കായിക പ്രവർത്തനങ്ങൾക്ക് മാത്രം നൽകാനും പഴയ പഞ്ചായത്ത് ഭരണസമിതികൾ തീരുമാനം എടുത്തിരുന്നു. 
ഈ തീരുമാനത്തെ അട്ടിമറിച്ച് കബഡി കളിക്കാനെന്ന വ്യാജേന സ്റ്റേഡിയം ആർഎസ്എസിന്‌ പരിപാടി നടത്താൻ ബിജെപി ഭരണസമിതിയും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് വിട്ടുനൽകിയത്. തീരുമാനം തിരുത്താൻ പഞ്ചായത്ത് തയ്യാറാകണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പൊലീസ് റിപ്പോർട്ടുകൂടി പരിഗണിച്ച് നൽകിയ അനുമതി പഞ്ചായത്ത് സെക്രട്ടറി പിൻവലിച്ചു. പ്രതിഷേധം സിപിഐ എം നെയ്യാർ ഡാം ലോക്കൽ സെക്രട്ടറി കെ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് സെക്രട്ടറി ആർ രതീഷ്, മേഖലാ സെക്രട്ടറി രാജീവ്, പ്രസിഡന്റ്‌  ഷൈജു എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top