27 December Friday

യൂണിയന്‍ ബാങ്ക് 
ജീവനക്കാര്‍ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

ജോയിന്റ് ഫോറം ഓഫ് യൂണിയൻ ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് യൂണിയൻ ബാങ്ക് റീജണൽ ഓഫീസിനു മുന്നിൽ നടന്ന ധർണ ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ജോയിന്റ് ഫോറം ഓഫ് യൂണിയൻ ബാങ്ക് യൂണിയൻസിന്റെ ആഹ്വാനം പ്രകാരം യൂണിയൻ ബാങ്ക്‌ ജീവനക്കാർ ദേശീയ പണിമുടക്ക് നടത്തി. എല്ലാ തസ്തികകളിലും നിയമനം നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദിവസക്കൂലിക്കാർക്ക് മിനിമം കൂലിയും ബോണസും നൽകുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന സമരം സമ്പൂർണമായി. കേരളത്തിലെ ആറ് റീജണൽ ഓഫീസുകൾക്കു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരത്തോടനുബന്ധിച്ച് ധർണ നടത്തി.
തിരുവനന്തപുരത്ത് യൂണിയൻ ബാങ്ക് റീജണൽ ഓഫീസിനു മുന്നിൽ നടന്ന ധർണ ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. 
സി പി രാധാകൃഷ്ണൻ അധ്യക്ഷനായി. സി സഞ്ജു, എസ് ബി എസ് പ്രശാന്ത്, പി വി ജോസ്, എസ് സജീവ്, എൻ നിഷാന്ത്, ആർ കെ രാഗേഷ്, എ എസ് അജിത്, ജയധരൻ നായർ, വി അനന്തകൃഷ്ണൻ, നവനീത കൃഷ്ണൻ, മണിക്കുട്ടൻ, ജി നിധിൻ ‌എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top