28 November Thursday
അങ്കണവാടിയിൽ കുട്ടി നിലത്ത് വീണ സംഭവം

വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024
കാട്ടാക്കട 
അങ്കണവാടിയിൽ കുട്ടി നിലത്ത് വീണ സംഭവം വർക്കർ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍  ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് പ്രകാരം മാറനല്ലൂർ പൊലീസ് കേസെടുത്തു. പോങ്ങുംമൂട് ഷിബുനിവാസിൽ രതീഷ് –--സിന്ധു ദമ്പതികളുടെ മകൾ മൂന്നുവയസ്സുകാരി വൈഗ അങ്കണവാടിയിൽ  നിലത്ത് വീണിട്ടും യഥാസമയം ആശുപത്രിയിൽ എത്തിച്ച്‌ പരിശോധന നടത്തുകയോ രക്ഷാകർത്താക്കളെ  അറിയിക്കുകയോ ചെയ്തില്ല എന്ന വീഴ്ചയെ തുടർന്നാണ് നടപടി.  ജാമ്യം ഇല്ലാ വകുപ്പ് പ്രകാരമാണ്‌ കേസ്. കഴിഞ്ഞ ദിവസം ഇരുവരെയും വനിതാ ശിശു വികസന ഓഫീസർ വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തിരുന്നു. 
അതേസമയം എസ്എടി ആശുപത്രിയിൽ ചികിത്സ തുടരുന്ന കുഞ്ഞിന് ആരോഗ്യ നിലയിൽ പുരോഗതി ഉണ്ട്. ഛർദി  മാറി ഭക്ഷണം കഴിച്ചു തുടങ്ങി. തലയിൽ രക്തം കട്ട പിടിച്ചത് അലിയാനുള്ള മരുന്ന് തുടരുന്നുണ്ട് . സിടി സ്‌കാൻ ചെയ്തശേഷം തുടർ ചികിത്സ  തീരുമാനിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top