28 November Thursday
സിപിഐ എം വിതുര, വെഞ്ഞാറമൂട് ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം

പോരാട്ടഭൂമിയിൽ ആവേശമായി

സ്വന്തം ലേഖകർUpdated: Thursday Nov 28, 2024

സിപിഐ എം വിതുര ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം ആനാവൂർ നാ​ഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

  സ്വന്തം ലേഖകർവിതുര/ വെഞ്ഞാറമൂട് 
സിപിഐ എം വിതുര, വെഞ്ഞാറമൂട് ഏരിയ സമ്മേളനങ്ങൾക്ക് ആവേശത്തുടക്കം.  പോരാട്ടഭൂമികൾ പകർന്ന കരുത്തുമായി സമരപോരാളികൾ സംഗമിച്ചു. സിപിഐ എം വിതുര ഏരിയ സമ്മേളനത്തിന്‌ ജില്ലാ കമ്മിറ്റിയംഗം വി കെ മധു പതാക ഉയർത്തി. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (ഉഴമലയ്‌ക്കൽ ചക്രപാണി ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു.
ഏരിയ കമ്മിറ്റിയംഗം ജെ വേലപ്പൻ താൽക്കാലിക അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ജി സ്റ്റീഫൻ എംഎൽഎ സ്വാഗതം പറഞ്ഞു. എ എം അൻസാരി രക്തസാക്ഷി പ്രമേയവും എസ്‌ സഞ്ജയൻ, ഇ ജയരാജൻ, എം എൽ കിഷോർ, വിനീഷ്‌കുമാർ എന്നിവർ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു.
പി എസ്‌ മധു (കൺവീനർ), ജെ വേലപ്പൻ, ചന്ദ്രിക രഘു, എസ്‌ എൽ കൃഷ്‌ണകുമാരി, ആനന്ദ്‌ ഉഴമലയ്‌ക്കൽ എന്നിവരാണ്‌ പ്രസീഡിയം. വി വിജുമോഹൻ (പ്രമേയം), എസ്‌ സഞ്ജയൻ (ക്രഡൻഷ്യൽ), എം എൽ കിഷോർ (മിനുട്‌സ്‌) എന്നിവർ കൺവീനർമാരായ വിവിധ സബ്‌കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്‌. 
ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ഗ്രൂപ്പു ചർച്ചയും പൊതുചർച്ചയും നടന്നു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ എസ്‌ സുനിൽകുമാർ, ആർ രാമു, ബി പി മുരളി, എൻ രതീന്ദ്രൻ എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച ചർച്ചകൾക്ക്‌ മറുപടി പറയും. 
സമ്മേളനത്തിന് സമാപനംകുറിച്ച് വെള്ളിയാഴ്ച വൈകിട്ട് നാലിന് ചുവപ്പുസേനാ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ (പുതുക്കുളങ്ങര ജങ്‌ഷൻ) കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.  
സിപിഐ എം വെഞ്ഞാറമൂട് ഏരിയ പ്രതിനിധി സമ്മേളനം കെ മീരാൻ സാഹിബ് നഗറിൽ (ദോഫാർ ഓഡിറ്റോറിയം, ഭരതന്നൂർ). സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബി ബാലചന്ദ്രൻ താൽക്കാലിക അധ്യക്ഷനായി. മുതിർന്ന നേതാവ് കോലിയക്കോട് എൻ കൃഷ്ണൻനായർ പതാക ഉയർത്തി. 
ആർ കെ ജയകുമാർ രക്തസാക്ഷി പ്രമേയവും പി ജി സുധീർ, പ്രീത പ്രദീപ് എന്നിവർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. 
ബി ബാലചന്ദ്രൻ (കൺവീനർ), എസ് ആർ അശ്വതി, എസ് കെ ആദർശ്, എസ് സതീശൻ, എസ് എം റാസി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. 
ആർ അനിൽ കൺവീനറായ പ്രമേയം കമ്മിറ്റിയും ആർ മോഹനൻ കൺവീനറായ മിനിട്സ് കമ്മിറ്റിയും വൈ വി ശോഭകുമാർ കൺവീനറായ ക്രെഡൻഷ്യൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഏരിയ സെക്രട്ടറി ഇ എ സലീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  
ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി ജയൻബാബു, കെ സി വിക്രമൻ, എസ് പുഷ്പലത, ഡി കെ മുരളി, ജില്ലാ കമ്മിറ്റി അംഗം എം ജി മീനാംബിക തുടങ്ങിയവർ പങ്കെടുത്തു.
 12 ലോക്കൽ കമ്മിറ്റികളിൽനിന്നുള്ള പ്രതിനിധികളും ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 148 പേർ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം വ്യാഴാഴ്ചയും തുടരും. വെള്ളി വൈകിട്ട് നാലിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഭരതന്നൂർ) നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top